കണ്ണൂർ സിറ്റിക്ക് അഭിമാനമായി മാറിയ ഖുർആൻ കയ്യെഴുത്തു പ്രതി എഴുത്തുകാരി ഫാത്തിമ ശെഹബ സിറ്റിയുടെ സ്വന്തം ഭാഷയിൽ എഴുതുന്ന കയറു പാറപ്പുറത്തിന് കഴിഞ്ഞദിവസം സമ്മാനിച്ച കാലിഗ്രാഫിയിൽ വിരിയിച്ച ഖുർആൻ വചനത്തിൽ നിന്നൊരേട്.
1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2021 സെപ്റ്റംബർ 25, ശനിയാഴ്‌ച
2021 സെപ്റ്റംബർ 24, വെള്ളിയാഴ്‌ച
"നോമ്പനുഭവം" പുസ്തക കവർ റിലീസ് നടന്നു!
സംസം പബ്ലിക്കേഷൻസിൻ്റെ പ്രഥമ പുസ്തകമായ "നോമ്പനുഭവം" കവർ റിലീസ് നടന്നു.
ഒമാനിലെ പ്രമുഖ അഡ്വർടൈസിംഗ് കമ്പനിയായ ലിങ്ക്സിൻ്റെ ഡയറക്ടർ തഫ്സിയും സംസം പബ്ലിക്കേഷൻസ് ഡയറക്ടർ ശംസു മാടപ്പുരയും ചേർന്നാണ് കവർ റിലീസ് ചെയ്തത്.
ഗോബ്രയിൽ നടന്ന ലളിതമായ ചടങ്ങിൽ
ഒമാനിലെ ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മയിലെ പ്രതിനിധികൾ പങ്കെടുത്തു. സപ്തംബർ അവസാന വാരം പുസ്തകം വായനക്കാരുടെ കൈകളിൽ എത്തിച്ചേരും.…
കണ്ണൂർ സിറ്റിക്ക് അഭിമാനമായി വിശുദ്ധ ഖുർആൻ കൈയ്യെഴുത്തുപ്രതി പൂർത്തീകരണം!
വിശുദ്ധ ഖുർആൻ കയ്യെഴുത്തുപ്രതി പൂർത്തീകരിച്ച സന്തോഷത്തിലാണ് കണ്ണൂർ സിറ്റി കൊടപ്പറമ്പ് അൽ ഹംദിലെ ഫാത്തിമ ശെഹബ.
ഒരു കൊല്ലവും രണ്ടുമാസവുമെടുത്താണ് ഖുർആൻ പ്രതി പൂർത്തിയാക്കിയത്.
സാധാരണ പെൻസിലും ഗ്ലിറ്റർ പെൻസിലും ഉപയോഗിച്ച് സ്കെച്ച് പേപ്പറിലാണ് ഖുർആനിൻ്റെ കയ്യെഴുത്ത് പ്രതി ഒരുക്കിയത്.
ഒമാൻ കാബൂറയിലെ
അബ്ദുൽ റഹൂഫിൻ്റെയും നാദിയ റഹൂഫിൻ്റെയും മകളാണ് ശെഹബ.
ഇതിനകം ഖുർആൻ കാലിഗ്രാഫിയിലും കൊച്ചുടുപ്പുകൾ കൈകൊണ്ട് തുന്നിയും മറ്റും തൻ്റെ കരവിരുത് പ്രകടിപ്പിച്ചിരുന്നു.
ശെഹബക്ക് ബിഗ് സല്യൂട്ട്!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...




