2019 മേയ് 5, ഞായറാഴ്‌ച

സംസം മാസിക 2019 മെയ് 3,ലക്കം-4,പെജ് - 6







സ്തുത്യർഹമായ സേവനവുമായി നാഫിസ് കിച്ചൺ



കണ്ണൂരിലെ വാട്സപ്പ് ഗ്രൂപ്പായ "നാഫിസ് കിച്ചൺ" ആസന്നമായ പരിശുദ്ധ  റമളാന് മുന്നോടിയായി സ്തുത്യർഹമായ സേവനവുമായി രംഗത്തിറങ്ങി. മറ്റുള്ളവർക്ക് പ്രചോദനകരമാകുന്ന രീതിയിൽ, വിവിധ പ്രദേശങ്ങളിലെ പ്രയാസമനുഭവപ്പെടുന്നവരെ കണ്ടെത്തി റമദാൻ കിറ്റുകൾ വിതരണം ചെയ്തു കൊണ്ടാണ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചത്.  36 നിർധരരായ കുടുംബങ്ങൾക്ക് റമദാനിനെ വരവേൽക്കാനുള്ള കിറ്റ് ആശ്വാസകരവും അനുഗ്രഹവുമായി തീർന്നു.
   അർഹരായ കുടുംബങ്ങളെ കണ്ടെത്തി റമദാൻ മാസത്തെ ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ നേരിട്ടെത്തിച്ച് കൊടുത്ത നാഫിസ് കിച്ചൻ വാട്സപ്പ് ഗ്രൂപ്പ് പ്രവർത്തകരും  അഡ്മിൻ മിസ്രിയ ആശിഖും അഭിനന്ദനമർഹിക്കുന്നു.

ഭാവിയിൽ എല്ലാവരുടെയും സഹകരണത്തോടെ ഇത്തരം ഘട്ടങ്ങളിൽ കൂടുതൽ കുടുംബങ്ങളിലേക്ക് നാഫിസ് കിച്ചണിന്റെ സഹായഹസ്തം എത്തിക്കാനാണ് പരിപാടി

ഈ സൽ പ്രവർത്തിക്ക് പിന്തുണ നൽകിയ എല്ലാവർക്കും ആശംസകൾ നേരുന്നതോടൊപ്പം ഇനിയും ഇതുപോലെ ഉള്ള പ്രവർത്തികൾ ചെയ്യാനുള്ള മനസ്സും ആരോഗ്യവും എല്ലാവർക്കും ഉണ്ടാവട്ടെ എന്ന പ്രാർത്ഥന മാത്രമാണുള്ളതെന്ന്  അഡ്മിൻ മിസ്രിയ ആഷിഖ്.

മറ്റുള്ള ഗ്രൂപ്പുകൾക്ക് ഇത് പ്രചോദനമാകട്ടെ എന്ന് കരുതിയാണ് തങ്ങളുടെ ഈ എളിയ ശ്രമം ഇവിടെ പങ്ക് വെക്കുന്നതെന്ന് അഡ്മിൻ കൂട്ടിച്ചേർത്തു.

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...