1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2013 ഏപ്രിൽ 24, ബുധനാഴ്ച
സൌഭാഗ്യവതി, അസ്മ ബിന്ത് അബുബക്കര്‍
ഇസ്ലാമിക ചരിത്രത്തിലെ ധീരയായ മഹിളാരത്നമാണ് ഇബ്നു സുബൈറിന്റെ മാതാവ് അസ്മ ബിന്ത്ി അബുബക്കര്‍.ഇസ്ലാമിന്റെ പ്രാരംഭ ഘട്ടത്തില്‍ പതിനെഴ് അനുയായികള്‍ മാത്രമുള്ളപ്പോള്‍ പതിനെട്ടാമത്തെ അംഗമായി അസ്മ (റ) കലിമ ചൊല്ലി.ഇസ്ലാം സ്വീകരിച്ചതിനു ശേഷം ഒരുപാട് യാതനകളും വേദനകളും അവര്ക്ക്ി സഹിക്കേണ്ടി വന്നു.മക്കയില്‍ നിന്നും മദീനയിലേക്കുള്ള ഹിജ്റ വേളയില്‍ നബിതിരുമേനി (സ) യോടൊപ്പം കൂട്ടിനു അസ്മ (റ) വിന്റെ പിതാവ് അബുബക്കര്‍ (റ) വാണുണ്ടായത്. ശത്രുക്കള്‍ നബിതിരുമേനിയുടെ ശിരസ്സിനു ഇനാം പ്രഖ്യാപിച്ചിരിക്കുന്നു.ആ നിര്ണ്ണാണയക നിമിഷത്തില്‍ ഇരുവരും അതീവ രഹസ്യമായി പലായന യാത്ര തുടര്‍ന്നു .മലരാരണ്യവും പാറക്കെട്ടുകളും താണ്ടി പാത്തും പതുങ്ങിയും അവര്‍ സൗര്‍ ഗുഹയിലെത്തി.അവിടെ ഒളിച്ചിരുന്ന നബിക്കും തന്റെ പിതാവിനും ഭക്ഷണമെത്തിക്കുന്ന ജോലിയാണ് അസ്മക്കുണ്ടായിരുന്നത്.ഒരിക്കല്‍ ഭക്ഷണം കെട്ടിപൊതിയാന് കയറില്ലാതെ വിഷമിച്ചപ്പോള്‍ അസ്മ തന്റെ അരപ്പട്ട രണ്ടായി പകുത്ത് അതിലൊന്ന് കൊണ്ട് ഭക്ഷണ പൊതിയും മറ്റേത് കൊണ്ട് വെള്ളത്തിന്റെ തോല് സഞ്ചിയും ബന്ധിച്ചു.വിവരമറിഞ്ഞ നബി തിരുമേനി അസ്മക്ക് സ്വര്ഗ്ഗഞത്തില് രണ്ട് അരപട്ട ലഭിക്കട്ടെയെന്നു പ്രാര്ഥിതച്ചു.ദാതുന്നിതാഖൈന്‍ അതായത് ഇരട്ട പട്ടക്കാരി എന്ന് ചരിത്രത്തില്‍ അസ്മ അറിയപ്പെട്ടത് അങ്ങിനെയാണ്.
ഒരുദിവസം അസ്മ നബിക്കും പിതാവിനും വേണ്ടി ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെ അബുജഹലും സംഘവും അവിടെയത്തി.പ്രവാചകനെ തേടിയെത്തിയ അവര്ക്കുറിയേണ്ടത് മുഹമ്മദിന്റെയും അബുബക്കറിന്റെയും ഒളിസങ്കേതമാണ്.എത്ര നിര്ബേന്ധിച്ചിട്ടും ആ രഹസ്യം അസ്മ വെളുപ്പെടുത്തിയില്ല.ഭീഷണികള്‍ക്കും പ്രലോഭനങ്ങള്ക്കുംള വഴങ്ങാതെ ആ ധീര വനിത ഇസ്ലാമിന്റെ ശത്രുക്കളെ നേരിട്ടു.രോഷാകുലനായ അബുജഹല് ഗര്ഭിഇണിയായ അസ്മയെ മര്ദ്ദിടച്ചു.അങ്ങിനെ ഇസ്ലാമിന്റെ ആരംഭഘട്ടത്തില്‍ അത്യുജ്ജലമായ വീരേതിഹാസം അടയാളപ്പെടുത്താന്‍ ആ മഹതിക്ക് സൌഭാഗ്യമുണ്ടായി
പില്ക്കാ ലത്ത് അവരുടെ മകന് ഇബ്നു സുബൈര്‍ അമവി സൈന്യവുമായി പോരാടി.പരാജത്തിന്റെ കൈപ്പനുഭവപ്പെട്ട ഇബ്നു സുബൈര്‍ രഹസ്യമായി ഉമ്മയുടെ അടുത്തെത്തി.വാര്ധപക്യത്തിന്റെ അവശത പേറുന്ന,കാഴ്ച മങ്ങിയ അസ്മക്ക് മകന്റെ സന്ദര്ശിനം ഇഷ്ടപെട്ടില്ല. “കഅബാലയത്തിനുള്ളില് നിന്റെ സൈന്യത്തിനു നേരെ ഇസ്ലാമിന്റെ ശത്രുവായ ഹജ്ജാജിന്റെ പീരങ്കികള്‍ ഉതിര്‍ക്കു ന്ന പാറക്കല്ലുകള്‍ മക്കയെ പ്രകമ്പനം കൊള്ളിക്കുമ്പോള്‍ നീ എന്തിനാണിവിടെക്ക് വന്നത്?” അസ്മ പൊട്ടിത്തെറിച്ചു.
“ഉമ്മാ,എന്റെ സൈനികരില്‍ ഭൂരിഭാഗവും ഹജ്ജാജിന്റെ ഭീഷണിയെ തുടര്‍ന്ന് കൂറുമാറി.അവരെന്നെ കൈയൊഴിഞ്ഞു.മക്കളും കുടുംബവും വരെ എന്നെ ഉപേക്ഷിച്ചു.അവശേഷിക്കുന്നവരുടെ ക്ഷമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.അബ്ദുല്‍ മലിക്കിനെ അംഗീകരിച്ചാല്‍ എന്നെ സംരക്ഷിക്കാന്‍ ബനൂ ഉമയ്യക്കാര്‍ തയ്യാറാണ്.”മകന്റെ വാക്കുകേട്ട അസ്മ അമര്ഷകത്തോടെ പറഞ്ഞു.സ്വന്തം മനസാക്ഷിയെ വഞ്ചിക്കരുത്.ശത്രു സൈന്യത്തോട് വിട്ടു വീഴ്ചക്ക് മുതിരരുത്.ഇതുകേട്ട ഇബ്നു സുബൈര്‍ ഉമ്മയോട് മൊഴിഞ്ഞു.ഉമ്മാ,ഞാനിന്നു കൊല്ലപ്പെടുമെന്ന് ഉറപ്പായിരിക്കുന്നു.ഹജ്ജാജിനു കീഴ്പ്പെടുന്നതിനെക്കാള് അതാണ് നിനക്ക് നല്ലത്.അസ്മയും വിട്ടില്ല.കൊല്ലപ്പെടുന്നതില്‍ എനിക്ക് പേടിയില്ല ഉമ്മാ,അവരെന്നെ അംഗഭംഗം വരുത്തുമോ എന്നാണെന്റെ ആധി.മകന്റെ ഒഴിവുകഴിവ് മനസ്സിലാക്കിയ അസ്മ ഉറച്ചസ്വരത്തില്‍ പ്രതിവചിച്ചു.മോനെ കൊല്ലപ്പെട്ടാല്‍ എന്ത് വേദന.അറുത്തിട്ട ആടിന്റെ തോലിയുരിഞ്ഞാല് അതിനു വേദനിക്കുമോ? ഉമ്മയുടെ ധീരമായ മറുപടി മകന് ആശ്വാസവും ആത്മവിശ്വാസവും പകര്ന്നുി.നേരെ രണാങ്കണത്തിലെക്കോടി.അന്നത്തെ സൂര്യാസ്തമനത്തിന് മുമ്പായി ഇബ്നു സുബൈര്‍ വധിക്കപ്പെട്ടു..ചരിത്രത്തില്‍ തുല്യതയില്ലാത്ത രക്തസാക്ഷ്യമായിരുന്നു അത്.ദൈവീക വചനത്തിന്റെ ഉയര്‍ച്ച ക്ക് വേണ്ടി അവസാന ശ്വാസം വരെ പോരാടിയ ആ വീര കേസരിയെ ഹജ്ജാജിന്റെ പട്ടാളം തെരുവില്‍ കുരിശിലേറ്റി.
ഇബ്നു സുബൈറിന്റെ രക്തസാക്ഷിത്വം അസ്മയുടെ കാതിലെത്തി.വത്സലയായ ആ മാതാവ് പോന്നുമോന്റെ തൂക്കിലേറ്റപെട്ട മയ്യിത്ത് കാണാനായെത്തി.വിവരമറിഞ്ഞ ഹജ്ജാജ് അവിടെ പാഞ്ഞെത്തി.പരിഹാസരൂപേണ ഹജ്ജാജ് അസ്മയോടായി പറഞ്ഞു.ഉമ്മാ,അബ്ദുല്‍മാലിക്ക് നിങ്ങള്ക്ക്ക നന്മ നേര്‍ന്നിരിക്കുന്നു.അങ്ങേക്ക് വല്ലതും ആവശ്യമുണ്ടോ? പരിഹാസം കേട്ട അസ്മ ഹജ്ജാജിനു നേരെ തിരിഞ്ഞു.ഞാന്‍ നിന്റെ ഉമ്മയല്ല.ഈ രക്തസാക്ഷിയുടെ മാതാവാണ് ഞാന്‍.എനിക്ക് നിന്റെയോ അബ്ദുല്മലലിക്കിന്റെയോ ഒരു ഉപഹാരവും വേണ്ട.നബിതിരുമേനി പറഞ്ഞിട്ടുണ്ട്.സഖീഫ് ഗോത്രത്തില്‍ ഒരു കള്ളപ്രവാചകനും ഒരു മുടിയനും ജന്മം കൊള്ളും.അതിവിടെ പുലര്‍ന്നിരിക്കുന്നു.കള്ള പ്രവാചകനെ നാം കണ്ടു കഴിഞ്ഞു.വിനാശകാരിയായ മുടിയന് നീയല്ലാതെ മറ്റാരുമല്ല.
ധീര വനിതയായ അസ്മ മകന്റെ വേര്പ്പാ ടിന് ശേഷം ഏതാനും നാളുകള്‍ മാത്രമേ ജീവിച്ചുള്ളൂ.തൊണ്ണൂറ്റിഏഴാം വയസ്സില്‍ വിടപറയുമ്പോള്‍ ഇസ്ലാമിക ലോകത്തിനു നഷ്ടപ്പെട്ടത് ഇസ്ലാമിന്റെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ചാലിച്ചെഴുതിയ സൗഭാഗ്യവതിയായ ഒരു ഉമ്മയെയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...