2012 ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

നേര്‍ കാഴ്ച്ച - എന്നെ ഏറെ വേദനിപ്പിച്ച ബാലൻ ?


ബാലൻ ഓര്ക്കാട്ടേരി സ്വദേശി.കഴിഞ്ഞ ഫെബ്രുവരിയിൽ ഒമാനിലെ ജയിലിൽ വെച്ച് ഞാൻ കണ്ടെത്തിയതടവുകാരൻ.മലയാളമല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്തവൻ.സഹ തടവുകാരുടെ കണ്ണിലുണ്ണി. നമസ്കാര സമയത്ത്‌ തടവുകാരായ മുസ്ലിംകള്‍ക്ക് പ്രാര്ത്ഥ്നക്കായി പായ വിരിച്ചു കൊടുക്കുക,താമസിക്കുന്നിടം തൂത്തുവാരുക തുടങ്ങിയവ യഥാവിധി ചെയ്തുപോരുന്നു. യാതൊരു ദുശീലവുമില്ലാത്ത ബാലൻ എങ്ങിനെ ജയിലിൽ എത്തപ്പെട്ടു? എന്റെ അന്വേഷണത്തിനൊടുവിൽ ബാലന്‍ മനസ്സ് തുറന്നു. ആശാരിയായ ബാലനെ തെക്കൻ കേരളത്തിലുള്ള യൂസുഫ്‌ തന്റെ ബില്‍ഡിംഗ് നിര്മ്മാണ കമ്പനിയിൽ വിസ നല്കി് ഒമാനിലേക്ക് കൊണ്ടു വന്നു. ചൂടിന്റെ കാഠിന്യം വകവെക്കാതെ നന്നായി ജോലി ചെയ്ത ബാലന് യുസുഫ് ശമ്പളം നേരാവണ്ണം നല്കിയില്ല. താമസിക്കാൻ ദാര്സയിറ്റിൽ സൗകര്യം ഒരുക്കി കൊടുത്തിരുന്നു.ഭക്ഷണകാര്യം തഥൈവ. ശമ്പളം ലഭിക്കാതിരുന്നതിനാൽ ബാലൻ ജോലിക്ക് പോകാതെയായി.കരാർ ജോലിക്കാരനായ യുസുഫിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഈ പ്രവണയെ ചോദ്യം ചെയ്ത് രംഗത്തെത്തിയ കമ്പനി ഫോര്മാനുമായി ബാലൻ വാക്കേറ്റമുണ്ടായി.അത് പിന്നീട് കത്തികുത്തിൽ അവസാനിച്ചു. കുത്തിയത്‌ ബാലനായതിനാൽ ജയിലിൽ അകപ്പെട്ടു. ജയിലിൽ ശാപ്പാട് കെങ്കേമമാണെങ്കിലും മനസ്സ് മരവിച്ചതിനാൽ ഭക്ഷണത്തോട് താല്പര്യം കുറഞ്ഞുപോയി.കഴിഞ്ഞകാലത്തെ പട്ടിണിയുടെ നാളുകൾ ഓര്മ്മകളിൽ തെളിയുമ്പോൾ അറിയാതെ കണ്ണീര് വാര്‍ക്കും .പൈപ്പ് വെള്ളം കുടിച്ചും വൈകുന്നേരങ്ങളിൽ താമസസ്ഥലത്തിന്നടുത്തുള്ള കോഫീഷോപ്പിൽ ചെന്ന്‍ നിലം തൂത്തുവാരികൊടുത്ത്‌ കിട്ടുന്ന ഒരു ഷവര്മ്മ കഴിച്ചും പശിയടക്കും. ചോറ് കഴിക്കാൻ പൂതിയായപ്പോൾ കണ്ടുമുട്ടിയ മലയാളിയോട് ഒരു റിയാലിന് വേണ്ടി യാചിച്ചു.മറുപടി തുറിച്ചുള്ള നോട്ടവും ശകാരവുമായിരുന്നു. വിശപ്പും അപമാനവും സഹിച്ച് അന്ന്‍ കരഞ്ഞത്‌ ഓര്ത്ത് ബാലന്‍ നെടുവീര്പ്പിട്ടപ്പോൾ എന്റെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ പെയ്തിറങ്ങി. കോടതിയുടെ കനിവും കാത്ത്‌ എല്ലാം ദൈവത്തിൽ അര്പ്പിച്ച് എന്റെ യാത്രക്ക് അനുവാദം തന്ന ബാലൻ ഇപ്പോള്‍ ജയിലിലാണോ നാട്ടിലാണോ എന്നെനിക്കറിയില്ല. അറിയാൻ ശ്രമിച്ചപ്പോഴൊക്കെ വ്യക്തമായ മറുപടി നിയമപാലകരിൽ നിന്നും ലഭിച്ചില്ല. എന്തായാലും ഒന്നുറപ്പാ- ബാലന്റെ ചുടു കണ്ണീരിന്റെ വില കുടുംബവുമായി ഒമാനിൽ കഴിയുന്ന യുസുഫിനെ ജീവിതാവസാനം വരെ വേട്ടയാടും. വാല്‍കഷ്ണം – നമ്മുടെ മുമ്പിൽ കൈനീട്ടുന്ന ആര്‍ക്കും ഒരു കൈ സഹായം ചെയ്യാനുള്ള സന്മനസ്സ് പ്രവാസികളായ നമ്മുക്കുണ്ടാവട്ടെ,എങ്കിലെ ബാലനെ പോലുള്ളവർ പശിയടക്കൂ (ഷംസു മാട്ടപ്പുര - എഡിറ്റര്‍, സംസം ബ്ലോഗ്‌ )

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...