2010 മേയ് 22, ശനിയാഴ്‌ച

കര്‍ക്കരെയേ കൊന്നതാര്‍ ?




മുഷരിഫ്; ഏറ്റവും നല്ല രാജസ്നേഹി

മസ്കത്ത്: കാപട്യം എല്ലാ മേഖലകളിലും മുഖമുദ്രയാവുമ്പോൾ സത്യം വിളിച്ചു പറയുന്നതുപോലും വിപ്ളവമാണെന്നടിവരയിട്ടുകൊണ്ടാൺ മഹാരാഷ്ട്ര മുൻ പോലീസ് ഐ.ജി.എസ്.എം.മുഷരിഫ് “കർക്കരെയെ കൊന്നതാർ” എന്ന പുസ്തകരചന നടത്തിയത്.അതുകൊണ്ട് തന്നെ എസ്.എം.മുഷരിഫ് ഏറ്റവും നല്ല രാജ്യസ്നേഹിയും സാഹസികനായ എഴുത്തുകാരനുമായിതീരുന്നുവെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് വ്യക്തമാക്കി.
ഇന്ത്യാ ഫ്രറ്റേർണിറ്റി ഫോറം റൂവി ഹൊറൈസൺ ഹോട്ടലിൽ സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അഖണ്ഡത തകർക്കുന്ന സമ്രാജത്വ-ഫാഷിസ്റ്റ് ശക്തികളുടെ കുടിലതന്ത്രങ്ങൾ വെളിച്ചത്തു കൊണ്ടുവരിക വഴി രാജ്യത്തിന്ന് മഹത്തായ സന്ദേശമാൺ പുസ്തകത്തിലൂടെ മുഷരിഫ് നല്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അനസ് പത്തനംതിട്ട പുസ്തകത്തെ പരിചയപ്പെടുത്തി.ഒരുമ സെക്രട്ടറി സത്യപാലൻ പുസ്ത്കത്തിന്റെ ഒരു കോപ്പി പി.അബ്ദുൽ ഹമീദിൽ നിന്നും ഏറ്റുവാങ്ങി.സമൂഹ്യ പ്രവർത്തകൻ ഹസ്സൻകുട്ടി,എം.ഇ.എസ്.മുൻ പ്രസിഡന്റ് നൂറുൽഅമീൻ,ഒരുമ സെക്രട്ടറി സത്യപാലൻ എന്നിവർ സംസാരിച്ചു.
വി.എ.ശുക്കൂർ അദ്ധ്യക്ഷത വഹിച്ചു.ആശിഖ് സ്വാഗതവും ശംസു മാടപ്പുര നന്ദിയും പറഞ്ഞു.

ആദരാജ്ഞലികള്‍





സ്വീകരിക്കാന്‍ കാത്തിരുന്ന സ്വന്തക്കാരുടെ മുന്നില്‍ എത്തും മുമ്പേ ......അവര്‍ പോയി ...എല്ലാവരെയും കണ്ണീരിലാഴ്ത്തി എന്നന്നേക്കുമായി യാത്രയായി .....ആദരാജ്ഞലികള്‍

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...